Advertisement

ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സിനിമാ ചിത്രീകരണത്തിനുള്ള വേദിയൊരുക്കി മാജിക് പ്ലാനറ്റ്

October 15, 2019
Google News 0 minutes Read

ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തില്‍ തത്സമയ സിനിമാ ചിത്രീകരണത്തിനായുള്ള വേദിയൊരുക്കി തിരുവനന്തപുരം മാജിക് പ്ലാനറ്റ്. കാമെല്ലെ കാസ്‌കേഡ് എന്നാണ് വേദിക്ക് പേരിട്ടിരിക്കുന്നത്.

മാജിക് അക്കാദമിയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന ഡിഫറൻറ് ആർട്സ് സെന്ററിന്റെ ആറാം ഘട്ടമാണ് കാമെല്ല കേസ്കഡ്. ചലച്ചിത്ര താരങ്ങളായ മധുവും വിധുബാലയും അരയ്ക്കു താഴെ തളര്‍ന്ന നന്ദിത ബാബുവും ചേർന്നുള്ള ആദ്യ ചിത്രീകരണത്തോടെയാണ് കാമെല്ല കേസ്കഡിന് തുടക്കം കുറിച്ചത്. സംവിധായകൻ കമൽ, ഫ്‌ളവേഴ്‌സ് ടി വി ചെയർമാൻ ഗോകുലം ഗോപാലൻ എന്നിവർ തത്സമയ സിനിമ ചിത്രീകരണത്തിനു നേതൃത്വം നൽകി.

ചിത്രസംയോജനം, ശബ്ദലേഖനം, സംഗീതം തുടങ്ങി ഒരു സിനിമയുടെ നിര്‍മാണ പ്രക്രിയയിലെ എല്ലാ വിഭാഗങ്ങളും ഭിന്നശേഷിക്കുട്ടികള്‍ തന്നെയാണ് തത്സമയം ചെയ്യുന്നത്. കാണികള്‍ക്ക് അപ്പോള്‍ തന്നെ സിനിമാ പ്രദര്‍ശനവും സാധ്യമാക്കും. ഇതിനായി എല്‍ഇഡി വാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here