സൗദി തൊഴിൽ മേഖലയിൽ 88ശതമാനവും വിദേശികൾ

സൗദി തൊഴിൽ വിപണിയിൽ 88 ശതമാനവും നിർമാണ ജോലി ചെയ്യുന്നത് വിദേശികളാണെന്ന് ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. 16 തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ആധിപത്യമാണെന്നും സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

സൗദി ജനറൽ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി ഈ വർഷം 21 തൊഴിൽ മേഖലകളിൽ സർവേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 മേഖലകളിൽ വിദേശ തൊഴിലാളികളാണ് കൂടുതലുളളത്. കൺസ്ട്രക്ഷൻ, അഗ്രികൾചർ, മത്സ്യബന്ധനം, വ്യവസായം, ഇലക്ട്രിസിറ്റി, ജലം, ഹോട്ടൽ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിലാണ് വിദേശികൾ ധാരാളമായി ജോലി ചെയ്യുന്നത്.

സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് നടപ്പിലാക്കുന്നുണ്ടെങ്കിലും ചില മേഖലകളിൽ 50ൽ താഴെ സ്വദേശികളെ നിയമിക്കുന്നതിന് അനുമതിയുണ്ട്. ഇത് വിദേശ തൊഴിലാളികളുടെ വർധനവിന് കാരണമാണ്. അതേസമയം, വിദേശ തൊഴിലാളികൾക്കു പകരം പരിശീലനം നേടിയ സ്വദേശികളെ ലഭ്യമല്ലാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വദേശിവൽക്കരണം ഉയർത്തുന്നത് ചില തൊഴിൽ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കും. ഇതാണ് വിദേശികളുടെ ആധിപത്യമുളള തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണത്തിന് തടസമെന്നും വിയിരുത്തപ്പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More