Advertisement

108 ആംബുലൻസ് ഡ്രൈവർമാരുടെ സമരം പിൻവലിച്ചു; മുടങ്ങിയ ശമ്പളം അഞ്ചു ദിവസത്തിനകം നൽകും

October 17, 2019
Google News 0 minutes Read

108 ആംബുലൻസ് ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. മുടങ്ങിയ ശമ്പളം അഞ്ചു ദിവസത്തിനകം നൽകാമെന്ന കരാർ കമ്പനിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഡ്രൈവർമാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ ഉടൻ പരിഹരിക്കുമെന്നും കമ്പനി ഉറപ്പ് നൽകി. ഇന്നലെ ഉച്ചയോടെയാണ് 108 ആംബുലൻസ് ഡ്രൈവർമാർ സമരം ആരംഭിച്ചത്. മുടങ്ങിയ ശമ്പളം നൽകുക,

ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ കരാർ ജീവനക്കാരായി ഉൾപ്പെടുത്തുന്ന നടത്തുന്ന നടപടി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലെ വിവിധയിടങ്ങളിൽ സർവീസ് തടസപ്പെട്ടു. ഉച്ചയ്ക്കു ശേഷം നിരവധി കോളുകൾ വന്നെങ്കിലും പണിമുടക്ക് കാരണം പലർക്കും സേവനം ലഭിച്ചില്ല. തുടർന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അധികൃതർ

108ന്റെ നിർവഹണ ചുമതലയുള്ള ജിവികെ സ്വകാര്യ ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഏജൻസി ഡ്രൈവർമാരുമായി ചർച്ച നടത്തുകയായിരുന്നു. മുടങ്ങിയ ശമ്പളം അഞ്ചു ദിവസത്തിനകം നൽകാമെന്നും, മറ്റ് ആവശ്യങ്ങൾ ഉടൻ പരിഹരിക്കുമെന്നുമുള്ള കമ്പനിയുടെ ഉറപ്പിനെ തുടർന്ന് ഡ്രൈവർമാർ സമരം അവസാനിപ്പിച്ചു. 108 സർവീസ് വിപുലീകരിച്ചുകൊണ്ട് കനിവ് 108 ആംബുലൻസ് എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതി കഴിഞ്ഞ മാസം 17നാണ് ആരംഭിച്ചത്. സർവീസ് തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും നടപടികൾ ഇഴയുന്നതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here