Advertisement

അമ്പൂരി കൊലപാതകം; കേസിൽ കുറ്റപത്രം സമർപ്പിച്ചു

October 17, 2019
Google News 1 minute Read

അമ്പൂരി കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. അഖിൽ, രാഹുൽ, ആദർശ് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ കേസിൽ നിർണായക തെളിവായി രേഖിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം ഉപേക്ഷിച്ചതാണ് വസ്ത്രങ്ങളെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട ദിവസം യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് അന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വസ്ത്രങ്ങൾ. കൊലയ്ക്ക് ശേഷം കൊച്ചിയിലേക്ക് പോകും വഴി പ്രതികൾ ഉപേക്ഷിച്ചതാണ് വസ്ത്രങ്ങൾ. പൊലീസ് കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയും ഉണ്ട്. യുവതിയെ കൊല്ലാൻ ഉപയോഗിച്ച കയറും യുവതിയുടെ മൊബൈൽ ഫോണും അന്വേഷണസംഘം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

Read Also : അമ്പൂരി വധക്കേസ്; നിര്‍ണായക തെളിവായ യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തു

ജൂലൈ 24നാണ് പൂവാർ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നു. ഇത് മുടക്കാൻ ശ്രമിച്ചതിനാണ് രാഖിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് അഖിലിന്റെ സഹോദരൻ രാഹുൽ പൊലീസിന് മൊഴി നൽകിയിരുന്നു.

ജൂൺ 21ന് അഖിൽ രാഖിയെ വീടുകാണിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ കാറിൽ കൂട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുക്കുകയായിരുന്നു. തുടർന്ന് രാഖിയെ നഗ്‌നയാക്കി വീട്ടുവളപ്പിൽ കുഴിച്ചിട്ടു. കൊലപാതക ശേഷം ജൂൺ 27നാണ് അഖിൽ അവധി തീർന്ന് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here