അയോധ്യ രാമക്ഷേത്ര നിർമാണം ഡിസംബർ 6 ന് തുടങ്ങും: ബിജെപി എംപി സാക്ഷി മഹാരാജ്

അയോധ്യയിലെ ക്ഷേത്ര നിർമാണം ഡിസംബർ 6 ന് തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തന്ത്രപരമായ നിലപാടുകളാണ് ക്ഷേത്ര നിർമാണത്തി ന് സാഹചര്യം ഒരുക്കിയതെന്ന് എംപി.
Read Also: ‘ചർച്ചകൾ തീവ്രമാകാതിരിക്കാൻ ശ്രദ്ധിക്കണം’; അയോധ്യാ കേസിൽ മാധ്യമങ്ങൾക്ക് മാർഗനിർദേശം
അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഡിസംബർ ആറിന് ആരംഭിക്കുമെന്നും അതിനേക്കാൾ ഒരു നല്ല ദിവസം ക്ഷേത്ര നിർമ്മാണം തുടങ്ങാൻ ഇല്ലെന്നും ബിജെപി എംപി അവകാശപ്പെട്ടു. സുപ്രിം കോടതിയിൽ അയോധ്യ കേസിലെ വാദം പൂർത്തിയാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സാക്ഷി മഹാരാജ് അവകാശവാദവുമായി രംഗത്തെത്തിയത്.
1992 ഡിസംബർ ആറിനായിരുന്നു കർസേവകർ ബാബരി മസ്ജിദ് തകർത്തത്. കെട്ടിടം തകർത്ത ദിവസംതന്നെ ക്ഷേത്രനിർമാണം ആരംഭിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായാണ് സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നത്.
ക്ഷേത്രനിർമാണത്തെ സഹായിക്കാൻ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ മുന്നോട്ട് വരണം. ബാബർ തങ്ങളുടെ പൂർവ്വികനല്ലെന്നും വിദേശിയായ ആക്രമി മാത്രമാണെന്നും ഉള്ള സത്യം സുന്നി വഖഫ് ബോർഡ് അംഗീകരിക്കണമെന്നും തന്റെ മണ്ഡലമായ ഉന്നാവോയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സാക്ഷി മഹാരാജ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here