Advertisement

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് കത്തി: 35 മരണം

October 17, 2019
Google News 1 minute Read

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 35 പേർ മരണപ്പെട്ടു. യാത്രക്കാരിൽ ഭൂരിഭാഗവും പാകിസ്താനികൾ ആയിരുന്നു. മദീനക്കടുത്ത് ഉണ്ടായ അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.

ഇന്നലെ രാത്രി ഏതാണ്ട് ഏഴ് മണിയോടെയാണ് മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജ്‌റ റോഡിൽ അപകടം ഉണ്ടായത്. ഏഷ്യൻ – അറബ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ യാത്രക്കാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പൂർണമായും കത്തി നശിച്ചു.

39 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 35 പേരും മരണപ്പെട്ടു. സിറിയക്കാരൻ ആയിരുന്നു ബസ് ഡ്രൈവർ. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അൽഹമ്‌ന ആശുപത്രിയിലേക്ക് മാറ്റി. റിയാദിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ഉംറ തീർഥാടകരാണ് അപകടത്തിൽ പെട്ടത്.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തെ മദീനാ ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിൽസ നൽകാൻ അദ്ദേഹം നിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here