മരട്: നഷ്ട പരിഹാരനിർണയകമ്മിറ്റി യോഗം ഇന്ന് വീണ്ടും ചേരും

മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. നേരത്തെ യോഗം ചേർന്ന സമിതി 14 പേർക്കുള്ള അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതൽ പേർക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. 241 പേർക്ക്് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇതിനിടെ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് തന്നെ ചേരും. ഫ്‌ളാറ്റുകൾ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നഗരസഭാ കൗൺസിലിന്റെ എതിർപ്പ്് കാരണം ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ലായിരുന്നു. നിലവിൽ രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കാനായി കമ്പനികൾക്ക് കൈമാറി.

ജെയിൻ കോറൽ കെട്ടിടം കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആൽഫാ വെഞ്ചേഴ്സ് ഇരട്ടകെട്ടിടത്തിൽ ഒന്ന് വിജയ സ്റ്റീൽ കമ്പനിക്കുമാണ് കൈമാറിയത്. മറ്റു ഫ്‌ളാറ്റുകൾ ഇന്ന് തന്നെ കൈമാറിയേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More