ഫേസ്ബുക്കിൽ വല വിരിച്ച് പണം തട്ടൽ; ചാലക്കുടി സ്വദേശിനി സീമ വൻ വാണിഭ റാക്കറ്റിന്റെ മുഖ്യകണ്ണി

ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവ വ്യവസായിയിൽ നിന്ന് പണം തട്ടിയ കേസിൽ അറസറ്റിലായ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ വൻ വാണിഭ റാക്കറ്റിലെ മുഖ്യകണ്ണി. ഗൾഫ് നാടുകളിൽ ഉൾപ്പെടെയുള്ള അനാശാസ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സീമ പ്രവത്തിച്ചു വന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് ചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്. സീമയുടെ തട്ടിപ്പിനിരയായ വ്യവസായിക്ക് 45 ലക്ഷം രൂപയാണ് നഷ്ടമായത്.

പെരുമ്പാവൂർ സ്വദേശിയായ വ്യവസായിയാണ് സീമയുടെ തട്ടിപ്പിനിരയായത്. ബലാത്സംഗം ചെയ്‌തെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ആദ്യം വ്യവസായി 40 ലക്ഷം രൂപ നൽകി. ബാക്കി തുക അടുത്തഘട്ടത്തിലും നൽകി. ഭീഷണി തുടർന്നതോടെയാണ് സീമക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് സീമയേയും സുഹൃത്ത് ഷാഹിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് വർഷം കാത്തിരുന്നാണ് സീമയും ഷാഹിനും വ്യവസായിയെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യവസായിയുമായി പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി സീമ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിനും കൂടി കൂടിയതോടെയാണ് വൻ തുക ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നും സീമ മൊഴി നൽകി.

വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുൻപ് ബന്ധം പിരിഞ്ഞു. തുടർന്ന് ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു. നാലാമത്തെ ഭർത്താവിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. സീമയുടെ വഴിവിട്ട പ്രവർത്തനങ്ങളിൽ ഭർത്താവിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More