നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി വാത്തികുടിയില്‍ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ച കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ നവജാത ശിശുവിനെ വീടിനുള്ളില്‍ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം അരംഭിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലുള്ള യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യും.
ഇതിനിടെ ഇടുക്കി വട്ടവടയില്‍ 27 ദിവസം പ്രായമുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. സംഭവത്തില്‍ ദേവികുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഹോസ്പിറ്റല്‍ രേഖകളില്‍ മരണകാരണം വ്യക്തമല്ലാത്തതിനെ തുടര്‍ന്ന് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും പോലീസ് തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ അടക്കം ചെയ്തത്. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് അമ്മയുടെ മൊഴി. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള അപേക്ഷ പൊലീസ് കളക്ടര്‍ക്ക് നല്‍കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here