Advertisement

കൊച്ചിയിലെ കനത്ത മൂടൽ മഞ്ഞ്: ആശങ്കപ്പെടാൻ ഒന്നുമില്ല

October 17, 2019
Google News 1 minute Read

കൊച്ചിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ പുലർച്ചെ പതിവില്ലാത്ത വിധത്തിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കി. അപ്രതീക്ഷിതമായി എത്തിയ മൂടൽ മഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു.

കാഴ്ച മറക്കുന്ന അത്രയും കട്ടിയിലാണ് കൊച്ചിയിൽ മൂടൽമഞ്ഞ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്. ദേശീയ പാതയിലെ വാഹനഗതാഗതത്തെയും ഈ പ്രതിഭാസം പ്രതികൂലമായി ബാധിച്ചു. ചിലയിടങ്ങളിൽ മഞ്ഞിനൊപ്പം പ്രത്യേകതരം ഗന്ധവും അനുഭവപ്പെട്ടു. പുലർച്ചെ തുടങ്ങിയ മൂടൽ മഞ്ഞ് രാവിലെ എട്ട് മണി വരെ അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നു.

ഇത് പുകമഞ്ഞല്ലെന്നും റേഡിയേഷണൽ ഫോഗാണെന്നും കൊച്ചിൻ ശാസ്ത്ര- സാങ്കേതിക സർവകലാശാല അധികൃതർ അറിയിച്ചിട്ടുണ്ട്. പുകമഞ്ഞാണെങ്കിൽ ഉയർന്ന തോതിൽ പുകയുണ്ടാകുമെന്നും ഇന്നലെ കണ്ട പ്രതിഭാസമതല്ലെന്നും കുസാറ്റ് അറ്റ്‌മോസ്‌ഫെറിക് സയൻസ് വിഭാഗം പ്രൊഫസർ ഡോ.കെ മോഹൻകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലമാണ് ഇത്രയും മഞ്ഞുണ്ടായത്. മഴയുടെ ഈർപമുള്ളതിനാൽ മഞ്ഞ് പെട്ടെന്ന് മുകളിലേക്ക് പോകാഞ്ഞതാണ് ഈ പ്രതിഭാസത്തിന് കാരണമായത്.

നല്ല വെയിൽ വരുമ്പോൾ മഞ്ഞ് കുറയും. സീസൺ മാറുന്നതിന്റെ ഭാഗമാണിത്. വർഷകാലത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായിട്ടാണീ പ്രതിഭാസം.

വൈകുന്നേരങ്ങളിൽ മഴ പെയ്യുമ്പോൾ പിറ്റേ ദിവസം പുലർച്ചെ മൂടൽമഞ്ഞുണ്ടാകും. അന്തരീക്ഷത്തിലെ താപനില താഴുന്നതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാണിത്. വരുംദിനങ്ങളിലും ഇത്തരം പ്രതിഭാസങ്ങളുണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രൊഫസർ വിശദമാക്കി.

വിമാനമിറക്കിയില്ല

ശക്തമായ പുകമഞ്ഞിനെ തുടർന്ന് കൊച്ചിൻ വിമാനത്താവളത്തിൽ വിമാനമിറക്കാൻ കഴിഞ്ഞില്ല. രാവിലെ 3.15ന് ബഹറിനിൽ നിന്നെത്തിയ ഗൾഫ് എയർ വിമാനമാണ് ഇറക്കാൻ പറ്റാഞ്ഞത്. വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ച് വിട്ടു. മഞ്ഞ് മാറിയ ശേഷം മുന്ന് മണിക്കൂർ കഴിഞ്ഞ് കൊച്ചിയിൽ തിരിച്ചിറക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here