Advertisement

അമേരിക്കയുടെ ആവശ്യം തള്ളി സിറിയ; വെടി നിർത്തൽ ഉടൻ ഇല്ല

October 17, 2019
Google News 1 minute Read

വടക്കൻ സിറിയയിൽ ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം തുർക്കി തള്ളി. ഒരുകാരണവശാലും വെടിനിർത്തലിന് തയ്യാറാകില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ വ്യക്തമാക്കി.

ഒരു കാരണവശാലും വെടിനിർത്തലിന് തയ്യാറാകില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ വ്യക്തമാക്കി. സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്ക ഞങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. അവർ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു. ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഉപരോധങ്ങൾ തങ്ങളെ വ്യകുലപ്പെടുത്തുന്നില്ലെന്നും എർദോഗൻ പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തുർക്കി സന്ദർശിക്കാനിരിക്കെയാണ് എർദോഗന്റെ പ്രതികരണം. മൈക്ക് പെൻസുമായും മൈക്ക് പോംപിയോയുമായും എർദോഗൻ നാളെ തുർക്കിയുടെ തലസ്ഥാനമായ അങ്കാരയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇന്നലെയാണ് എർദോഗനെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ തന്നെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും പ്രതിരോധ, ഊർജ, ആഭ്യന്തര മന്ത്രിമാർക്കും എതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. തുർക്കി ഉടനടി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് മൈക്ക് പെൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുർക്കി-സിറിയ അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾക്ക് തുർക്കി തയ്യാറാകണമെന്നും മൈക്ക് പെൻസ് ആവശ്യപ്പെട്ടു. സിറിയയെ ആക്രമിക്കാനുള്ള അനുമതി തുർക്കിക്ക് അമേരിക്ക നൽകിയിട്ടില്ലെന്നും പെൻസ് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here