Advertisement

തിരുവനന്തപുരത്ത് യൂബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ ഡോക്ടർമാരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു

October 17, 2019
Google News 0 minutes Read

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തുവച്ച് യൂബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ ഡോക്ടർമാരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. നിർത്താതെ പോയ ഡോക്ടർമാരെ തടഞ്ഞുനിർത്തി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

രാത്രി 10.50 ഓടെയാണ് സംഭവം. അമിത വേഗത്തിലെത്തിയാണ് വാഹനം യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. കാലിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് യുവാവ് പറയുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടർമാരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here