‘വാഹ’നിൽ ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ: തട്ടിപ്പിന് കൂട്ടായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ് വെയറായ വാഹനിൽ വാഹന ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ നൽകി ഉദ്യോഗസ്ഥർ. ഇതോടെ വാഹന വകുപ്പിന്റെ സന്ദേശങ്ങളും മറ്റും ലഭിക്കുക ഇടനിലക്കാർക്കായിരിക്കും.
മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട് ഏജന്റുമാർ വഴി നൽകുന്ന അപേക്ഷകളിലെ വൺ ടൈം പാസ് വേഡിന്റെ പേരിലാണ് തിരിമറി നടത്തുന്നത്. വാഹന ഉടമയുടമ സമീപത്തില്ലാത്തതിനാൽ ഏജന്റിന്റെ നമ്പർ ആണ് നൽകുക.
ഇത് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നത് കാരണം വകുപ്പിൽ നിന്ന് ഉടമക്ക് നൽകുന്ന സന്ദേശങ്ങലെല്ലാം ലഭിക്കുക ഏജന്റിനായിരിക്കും. ഫലത്തിൽ ഇടനിലക്കാരെ ഒഴിവാക്കി നടപടികൾ സുതാര്യമാക്കാനാണ് ‘വാഹൻ’ സൃഷ്ടിച്ചത്.
എന്നാൽ ഇതിലും ഏജന്റുമാരെ ആശ്രയിക്കാതെ പറ്റില്ല എന്ന അവസ്ഥയാണ് ഈ തിരിമറിയിലൂടെ നടത്തുന്നത്. കൈമടക്കിന് കടിഞ്ഞാണിടാൻ വേണ്ടി ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുമ്പോൾ ഉദ്യോഗസ്ഥരും ഏജന്റുമാരുമായിട്ടുള്ള അവിശുദ്ധ ബന്ധം ഇത് തകർക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here