‘ജീവനോടെ ചിതയിൽ എരിച്ച ദാസിപ്പെണ്ണിന്റെ കഥ കേട്ടിട്ടില്ലേ?’; ആകാശഗംഗ 2 ട്രെയിലർ പുറത്ത്

ആകാശഗംഗ 2 ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്നത്.

ഒരു കാലത്ത് മലയാളികളെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു ആകാശഗംഗ. അന്തരിച്ച ചലച്ചിത്ര താരം മയൂരിയും, ദിവ്യാ ഉണ്ണിയും, മുകേഷും കേന്ദ്രകഥാപാത്രത്തിലെത്തിയ ആകാശഗംഗയോളം മലയാളികളെ പേടിപ്പിച്ച മറ്റൊരു പ്രേത സിനിമ അക്കാലത്ത് ഉണ്ടായിരുന്നില്ല.

പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

Read Also : പേടിപ്പിക്കാനായി വിനയൻ വീണ്ടുമെത്തുന്നു; ‘ആകാശഗംഗ 2’ ടീസർ പുറത്ത്

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗജനകവും ആയിരിക്കുമെന്നും സംവിധായകൻ വിനയൻ പറയുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More