മതവികാരം ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു : കോടിയേരി ബാലകൃഷ്ണൻ

വർഗീയ-ജാതീയ വികാരവും, മതവികാരവും ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് വോട്ടിന് വേണ്ടി നടത്തുന്ന ഇത്തരം പ്രചാരവേല ജനം തിരിച്ചറിയുമെന്നും ജാതി-മത സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് വിജയിച്ചാൽ അത് സിപിഎമ്മിന്റെയൊ ഇടത് പക്ഷത്തിന്റെയൊ വിജയമായി അവകാശപ്പെടില്ല. മറിച്ച് തിരുവനന്തപുരം നഗരവാസികളുടെ വിജയമായി അംഗീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
Read Also : ‘എൻഎസ്എസ് ജാതിപറഞ്ഞ് വോട്ട് തേടി’; കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
60 കഴിഞ്ഞാൽ അത്തും പിത്തുമെന്ന് വി എസിനെ അപമാനിച്ച കെ. സുധാകരന് വയസ് 71 ആയെന്നും സുധാകരന്റെ പ്രതികരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here