ധോണിയുടെ ഭാവി ദാദ തീരുമാനിക്കും; 24ന് ടീം തിരഞ്ഞെടുപ്പ്

മഹേന്ദ്രസിംഗ് ധോണി ഇന്ത്യൻ ടീമിൽ തുടരണോ വേണ്ടയോ എന്ന് ഇനി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി തീരുമാനിക്കും. ധോണിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ഗാംഗുലി അറിയിച്ചത്. തൻ്റെ സാന്നിധ്യത്തിൽ ബംഗ്ലാദേശ് പര്യടത്തിനുള്ള ടീം തിരഞ്ഞെടുക്കാനായി ടീം സെലക്ഷൻ 20ആം തിയതിയിൽ നിന്ന് 24ആം തിയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

‘ഭാവി പദ്ധതികളെപ്പറ്റി ധോണിയുമായി സംസാരിക്കും. ഞാൻ ഇതുവരെ പുറത്തുള്ള ആളായിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങൾ കാര്യമായി അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ തീരുമാനമെടുക്കാനുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു. ഇനി അതെപ്പറ്റി തീരുമാനിക്കും.’- ഗാംഗുലി പറഞ്ഞു.

ധോണി വിരമിക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ഗാംഗുലി ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയത്. ലോകകപ്പിനു ശേഷം ധോണിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. വരുന്ന ബംഗ്ലാദേശ് പര്യടനത്തിലും ധോണി ഉണ്ടാവില്ലെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top