‘പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും വേണ്ട’: തീവ്രവാദം വെച്ചുപൊറുപ്പിക്കില്ലെന്ന് സൗരവ് ഗാംഗുലി

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. തമാശയല്ലെന്നും നൂറുശതമാനം കർശനമായ നടപടികൾ തീവ്രവാദത്തിനെതിരെ ഉണ്ടകണമെന്നും സൗരവ് ഗാംഗുലി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
എല്ലാ വർഷവും ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകുന്നു. കടുത്ത നടപടികൾ എടുക്കണം. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല.“100 ശതമാനം,പാകിസ്താനുമായുള്ള ബന്ധം വിച്ഛേദിക്കണം. കർശന നടപടി ആവശ്യമാണ്. എല്ലാ വർഷവും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം വച്ചുപൊറുപ്പിക്കാൻ കഴിയില്ല.”- ഗാംഗുലി പറഞ്ഞു.
2008ന് ശേഷം ഇന്ത്യ പാകിസ്താനിൽ കളിച്ചിട്ടില്ല. 2013ലായിരുന്നു ഇന്ത്യ– പാക്ക് പരമ്പര നടന്നത്. പാകിസ്താൻ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടത്തിയത്.ബിസിസിഐയുടെ കടുംപിടിത്തത്തെ തുടർന്നായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയുടെ കളികൾ ദുബായിൽ വച്ചതും.
Story Highlights : break all cricket ties with pakistan sourav ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here