ഹിന്ദു മഹാസഭ മുൻ അധ്യക്ഷൻ വെടിയേറ്റ് മരിച്ചു

ഹിന്ദു മഹാസഭ മുൻ അധ്യക്ഷൻ വെടിയേറ്റ് മരിച്ചു. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയാണ് വെടിയേറ്റ് മരിച്ചത്. ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കൂടിയാണ് കമലേഷ് തിവാരി.

ലക്ക്‌നൗവിലെ ഖുർഷിബാഗിലെ വീട്ടിൽവച്ചാണ് കമലേഷിന് വെടിയേറ്റത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാവി വസ്ത്രമണിഞ്ഞിരുന്ന ആക്രമികൾ മിഠായി നൽകാനെന്ന വ്യാജേനയാണ് കമലേഷിന്റെ വീട്ടിലെത്തിയത്. വീടിനകത്ത് പ്രവേശിച്ചതും മിഠായി പാത്രം തുറന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

Read Also : എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യ രാമക്ഷേത്രം: ഉദ്ധവ് താക്കറെ

2015 ൽ മുഹമ്മദ് നബിയ്‌ക്കെതിരെ കമലേഷ് തിവാരി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് എൻ.എസ്.എ നിയമം ചുമത്തി തിവാരി അറസ്റ്റിലായി. സമീപകാലത്ത് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് കേസിൽ എൻ.എസ്.എ റദ്ദാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More