ഡൽഹി പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ഭീകരാക്രമണസാധ്യത; സുരക്ഷ വർധിപ്പിച്ചു

ഡൽഹിയിലെ പൊലിസ് സ്റ്റേഷനുകൾക്ക് ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന രഹ്യസ്യ വിവരം. ഇതെ തുടർന്ന് സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. ചാവേർ ആക്രമണത്തിന് ഭീകരർ ലഷ്യമിടുന്നുവെന്നാണ രഹസ്യ വിവരം.

ഡൽഹിയിലെ പ്രധാനപ്പെട്ട പൊലിസ് സ്റ്റേഷനുകൾക്ക് നേരെ ഭീകരർ ചാവേർ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരം കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഡൽഹി പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 200 സ്റ്റേഷനുകളിലെ സുരക്ഷയാണ് വർധിപ്പിച്ചത്.

Read Also : ഡൽഹിയിൽ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നമ്പർ നവംബർ 4മുതൽ 15 വരെ നടപ്പിലാക്കും

ന്യൂഡൽഹി, വടക്കേ ഡൽഹി, തെക്കേ ഡൽഹി എന്നിവടങ്ങളിലെ സ്റ്റേഷനുകളിൽ അധിക ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചു. കർശന പരിശോധനകൾക്ക് ശേഷമാണ് പരാതിക്കാരെ സ്റ്റേഷന്റെ അകത്തേക്ക് കടത്തിവിടുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഡൽഹി പൊലീസ് വക്താവ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ദിപാവലി ആഘോഷത്തിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top