സിസ്റ്റർ അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

സിസ്റ്റർ അഭയ കേസിന്റെ വിചാരണയിൽ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.

Read More: അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് പ്രതികൾ കോടതിയിൽ

ഡോക്ടർമാരായ പ്രവീൺ, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതികൾ ഹർജിയിൽ പറഞ്ഞു. അതിനാൽ ഡോക്റ്റർമാരെ സാക്ഷികളായി ഉൾപ്പെടുത്തരുതന്നെുമാണ് പ്രതികളുടെ വാദം. സിബിഐയുടെ ഭാഗം കൂടി കേട്ടതിനു ശേഷമാകും ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top