‘ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാം’; പിഎംസി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണത്തിൽ സുപ്രിംകോടതി

പഞ്ചാബ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രിംകോടതി തള്ളി.

ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയന്ത്രണങ്ങൾ കൊണ്ടുവന്ന റിസർവ് ബാങ്കിന്റെ നടപടി റദ്ദ് ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഒരു നിക്ഷേപകൻ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് നിക്ഷേപകർ ഹൃദയാഘാതം വന്ന് മരിച്ചതും വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top