അമിത് ഷായുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. മുംബൈയിൽ നാസിക്കിലെ ഒസർ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ.
അഹമ്മദ് നഗറിലെ അകോലെയിൽ സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുക്കാനായി പോകവേയാണ് കനത്ത മഴയും കാറ്റും കാരണം ഹെലികോപ്റ്റർ അടിന്തരമായി താഴെയിറക്കേണ്ടി വന്നത്. 40 മിനിട്ടിന് ശേഷമാണ് കേന്ദ്രമന്ത്രിക്കും സംഘത്തിനും യാത്ര തുടരാനായത്. ശനിയാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News