ദുൽഖർ അവതാരകനാവും; ഒപ്പം ദിഷ പട്ടാണിയും ടൈഗർ ഷ്രോഫും: ഐഎസ്എൽ ഉദ്ഘാടനം പൊടിപൊടിക്കും

നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന പരിപാടികളുടെ അവതാരകനായി ദുൽഖർ സൽമാൻ എത്തും. ദുൽഖറിനൊപ്പം ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗർ ഷറോഫും ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകും. ഇവർക്കൊപ്പം മുൻ ഇന്ത്യൻ താരവും നിയുക്ത ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും ഉണ്ടാവും.
ലോക ഡാൻസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കിംഗ്സ് യുണൈറ്റഡ് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു സവിശേഷത. നൃത്തത്തിനൊപ്പം ഫുട്ബോൾ കൂടി സംഗമിപ്പിച്ചാണ് ഇവർ നൃത്തം കമ്പോസ് ചെയ്തിരിക്കുന്നത്.
വൈകുന്നേരം 6 മണി മുതൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടി നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ആറാം സീസണിനാണ് നാളെ തുടക്കമാവുക. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ ആണ് ഉദ്ഘാടന മത്സരത്തിൽ നേരിടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here