ഇലോൺ മസ്‌ക് തുടർച്ചയായി തന്റെ ഫോണുകൾ മാറ്റാറുണ്ടത്രേ?

വ്യവസായിയും കോടീശ്വരനും ടെസ്‌ല കാർ നിർമാണ കമ്പനിയുടെ ഉടമയും  സ്വകാര്യ ബഹിരാകാശ സാങ്കേതിക വിദ്യാ സ്ഥാപനമായ സ്‌പേയ്‌സ് എക്‌സിന്റെ സ്ഥാപകനുമായി ഇലോൺ മാസ്‌ക് തന്റെ ഫോൺ തുടർച്ചയായി മാറ്റാറുണ്ടത്രേ…

ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദനായ വർനൻ അൺസ്വോർത്ത് ഇലോൺ മസ്‌കിനെതിരെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച രേഖയിലാണ് അദ്ദേഹത്തിന്റെ ഫോൺ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പറയുന്നത്.

എന്നാൽ, സുരക്ഷ മുൻ നിർത്തിയാണ് താൻ ഫോണുകൾ അടിക്കടി മാറ്റുന്നതെന്നാണ് ഇലോൺ മസ്‌കിന്റെ വിശദീകരണം. മാത്രമല്ല, പഴ ഫോണുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്ത് സൂക്ഷിച്ച് വെയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യാറുണ്ടെന്നും ഇലോൺ മസ്‌ക് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top