ക്രമസമാധാന നില മെച്ചപ്പെടും വരെ കശ്മീരിൽ സമരങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ്

നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുംവരെ കശ്മീരിൽ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള യാതൊന്നും അനുവദിക്കില്ലെന്ന് പൊലീസ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ പിന്നാലെ ശ്രീനഗറിൽ ഒരു കൂട്ടം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെ ജമ്മുവിലെ ശ്രീനഗറിൽ ഒരു കൂട്ടം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമയതോടെ സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കണ്ട സാഹചര്യം ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഡിജിപി ദിൽബാഗ് സിങ് നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
തുടർന്ന് ആൾ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

ശ്രീനഗറിലെ  സ്ത്രീകൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിയ പ്ലക്കാർഡുകളിലെ ആവശ്യങ്ങൾ ക്രമ സമാധാന നിലയെ കാര്യമായി ബാധിക്കും എന്ന് മുന്നിൽ കണ്ടാണ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് ജമ്മു കശ്മീർ പൊലീസ് തലവനായ ദിൽബാഗ് സിങ് പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെ ജമ്മുവിലെ സാധാരണ ജനജീവിതം തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസുകൾ സർക്കാർ പുനസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്റർനെറ്റ് സേവനത്തിന്റെ കാര്യത്തിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top