രാജ്യത്തിന്റെ സാമ്പത്തികരംഗം നശിപ്പിച്ചവർ ഇപ്പോൾ തിഹാർ ജയിലിൽ അഴിയെണ്ണുന്നുവെന്ന് നരേന്ദ്ര മോദി

രാജ്യത്തിൻ്റെ സാമ്പത്തികരംഗവും ബാങ്കിംഗ് രംഗവും നശിപ്പിച്ചവർ ഇപ്പോൾ തിഹാർ ജയിലിൽ അഴിയെണ്ണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാണെന്നും ഇനി ഇതിനു വേഗം അധികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മും​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഒരാളും രക്ഷപ്പെടില്ല. കഴിഞ്ഞ 10 വർഷമായി സാമ്പത്തിക രംഗവും ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും ന​ശി​പ്പി​ച്ച​വ​ർ തി​ഹാ​ർ ജ​യി​ലി​ലോ മും​ബൈ ജ​യി​ലി​ലോ ആ​ണ്. ഇ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ (സഫായ് അഭിയാൻ) തു​ട​ക്ക​മാ​ണ്. ഈ ​പ്ര​ക്രി​യ​യ്ക്ക് ഇ​നി വേ​ഗം വ​ർ​ധി​ക്കും”- മോദി പറഞ്ഞു. സത്യസന്ധർക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്നും അല്ലാത്തവരെ ഒരു ശക്തിക്കും രക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി​ജെ​പി സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വീടും കക്കൂസും വെള്ളവും ഗ്യാസ് കണക്ഷനും അഞ്ച് ലക്ഷം ഇൻഷൂറൻസും അവർക്ക് നൽകിയെന്നും മോദി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top