ഉപതെരഞ്ഞെടുപ്പ്; വോട്ടർ കാർഡും 11 തിരിച്ചറിയൽ രേഖകളും ഉപയോഗിക്കാം

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികൾ അവരുടെ അസൽ പാസ്പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി ഹാജരാക്കണം. വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാരെ തിരിച്ചറിയറിയുക എന്ന കൃത്യം പോളിംഗ് ഏജന്റുമാർ സത്യസന്ധമായും നിഷ്പക്ഷമായും നിർവഹിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഹാജരാക്കേണ്ട രേഖകൾ

1. പാസ് പോർട്ട്
2.ഡ്രൈവിംഗ് ലൈസൻസ്
3. സംസ്ഥാന-കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡൻറിറ്റി കാർഡ്
4. ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ളവ ഒഴികെ)
5.പാൻ കാർഡ്
6.രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എൻ.പി.ആറിനു കീഴിൽ നൽകിയിട്ടുള്ള സ്മാർട്ട് കാർഡ്
7.എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്
8. തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്,
9. ഫോട്ടോ പതിച്ച പെൻഷൻ രേഖ
10. എം.പി, എം.എൽ.എ മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
11. ആധാർ കാർഡ് എന്നിവയിൽ ഒരെണ്ണം ഹാജരാക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top