ബിയർ കഴിച്ചു കഴിഞ്ഞ് കുപ്പി എന്ത് ചെയ്യണമെന്നോർത്ത് വിഷമിക്കണ്ട; ചുരുട്ടികൂട്ടി ദൂരത്തേക്ക് എറിഞ്ഞോളു!

ബിയർ കുടിച്ചതിനുശേഷം കുപ്പി എന്ത് ചെയ്യണമെന്ന് ഓർത്ത് ടെൻഷൻ ആവണ്ട. ഉപയോഗം കഴിഞ്ഞ് കുപ്പി ചുരുട്ടി കൂട്ടി ദൂരത്തേക്ക് എറിഞ്ഞോളൂ… സംശയിക്കണ്ട…. ധൈര്യം ആയി ചെയ്‌തോളൂ…

അന്തർദേശീയ മദ്യനിർമാതാക്കളായ കാൾസ്‌ബെർഗാണ് പേപ്പർ ബിയർ ബോട്ടിലുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഗ്രീൻ ഫൈബർ ബോട്ടിൽ എന്നാണ് ഈ ബോട്ടിലുകൾക്ക് നൽകിയിരിക്കുന്ന പേര്.  തടിയിൽ നിന്നുണ്ടാക്കുന്നത് കൊണ്ട് തന്നെ മണ്ണിൽ ലയിക്കാൻ വളരെ എളുപ്പമാണ്. 2015 മുതലുള്ള ഗവേഷണത്തിനൊടുവിലാണ് കമ്പനി ഈ പേപ്പർ ബോട്ടിലുകൾ നിർമ്മിച്ചത്. അതേസമയം, കുപ്പി നിർമിക്കാൻ ഉപയോഗിക്കുന്ന ഈ പേപ്പറുകൾ ബിയറിന്റെ രുചിയെ ഒരു തരത്തിലും ബാധിക്കില്ല കേട്ടോ…

എന്നാൽ, ബോട്ടിൽ നിർമാണം വനനശീകരണത്തിന് കാരണമാകുന്നുണ്ട് എന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top