പരസ്യ പ്രചാരണം കഴിഞ്ഞിട്ടും മണ്ഡലത്തിൽ തുടരുന്നു; പി ജയരാജനെതിരെ പരാതി

പരസ്യ പ്രചാരണം കഴിഞ്ഞിട്ടും അരൂരിൽ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ പരാതി. യുഡിഎഫാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
ജില്ലാ കളക്ടർക്ക് പുറമെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും പരാതി നൽകിയിട്ടുണ്ട്. അരൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന തുറവൂർ പഞ്ചായത്തിലെ 178ാം നമ്പർ ബൂത്ത് പരിധിയിൽ പി ജയരാജൻ താമസിക്കുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
അതിനിടെ യുഡിഎഫിന്റെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ അരൂരിൽ ഇരട്ട വോട്ടുകൾ കണ്ടെത്തി. 181 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. ക്രമക്കേട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അരൂർ ഉൾപ്പെടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാളെയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here