സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി മഞ്ജു വാര്യർ

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ.
ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തിയെന്നു കാട്ടി നടി ഡിജിപിയ്ക്ക് പരാതി നൽകി.

ഒടിയൻ ചിത്രത്തിന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ  ശ്രീകുമാർ മേനോൻ ആണെന്നും പരാതിയിൽ പരാമർശമുണ്ട്. പരാതിയിൽ നാളെ തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നടി ഡിജിപി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. മുൻപ് ശ്രീകുമാർ മേനോനും ആയി ബന്ധപ്പെട്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടും ഒരു ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും നടിയുടെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളും പരാതിയിൽ പരാമാർശിച്ചിട്ടുള്ളതായാണ് സൂചന.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top