ഹെൽമറ്റ് ധരിച്ച് ബൈക്കിന്റെ പിൻസീറ്റിലിരുന്ന് നായയുടെ സുഖയാത്ര: ചിത്രം വൈറൽ

ഗതാഗത നിയമങ്ങൾ കർശനമാക്കിയിട്ടും ഹെൽമറ്റ് ധരിക്കാൻ ഇപ്പോഴും പലർക്കും മടിയാണ്. എന്നാൽ ഇവർക്കൊക്കെ മാതൃകയാവുകയാവുകയാണ് ഒരു നായ. ബൈക്കിൻ്റെ പിൻസീറ്റിൽ ഹെൽമറ്റ് ധരിച്ചിരിക്കുന്ന നായയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ഉടമയുടെ ബൈക്കിനു പിൻസീറ്റിൽ ഹെൽമറ്റ് ധരിച്ച് കൂളായി ഇരിക്കുകയാണ് നായ. ഡൽഹി നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെയാണ് ഇരുവരുടെയും യാത്ര. ട്വിറ്ററിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാസം ട്വീറ്റ് ചെയ്ത ഈ ചിത്രം ഇപ്പോഴാണ് വൈറലാവുന്നത്. ചിത്രം പകർത്തിയതാരാണെന്ന് അറിയില്ലെങ്കിലും വ്യാപകമായി ഇത് പങ്കുവെക്കപ്പെടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top