ശ്രീകുമാര്‍ മേനോനെതിരെ ഫെഫ്കയ്ക്ക് പരാതി നല്‍കി മഞ്ജു വാര്യര്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഫെഫ്ക അടക്കമുള്ള ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ക്ക് മഞ്ജു വാര്യര്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തെ ബാധിക്കാത്ത രീതിയില്‍ പരാതി പരിശോധിക്കുമെന്ന് ഫെഫ്ക്ക ഭാരവാഹികള്‍ അറിയിച്ചു.ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി കാണിച്ചാണ് മഞ്ജുവാര്യര്‍ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് പരാതി നല്‍കിയത്.

സംവിധായകനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പരാതിയില്‍ പറയുന്നു. താരസംഘടനയായ അമ്മയ്ക്കും നടി പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കുമെന്ന് ഫെഫ്ക അറിയിച്ചു. താരത്തിന്റെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പരാതിയില്‍ പ്രാഥമിക പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: മഞ്ജുവിന്റെ പരാതി കിട്ടി; നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

അതേസമയം ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തനിക്കും മഞ്ജുവിനും അറിയുന്ന സത്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഇന്നലെയാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡിജിപിക്ക് നേരിട്ടെത്തി പരാതി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top