Advertisement

സാന്‍ട്രോയുടെ ‘ ആനിവേഴ്‌സറി എഡിഷന്‍’ അവതരിപ്പിച്ച് ഹ്യൂണ്ടായ്

October 22, 2019
Google News 1 minute Read

സാന്‍ട്രോയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ‘ആനിവേഴ്‌സറി എഡിഷന്‍’ അവതരിപ്പിച്ച് ഹ്യൂണ്ടായ്. സാന്‍ട്രോയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അല്‍പ്പം മോടിപിടിപ്പിച്ചാണ് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ വാഹനം വിപണിയിലെത്തും.

സാന്‍ട്രോ സ്‌പോര്‍ട്‌സ് മോഡലിനേക്കാള്‍ 10,000 രൂപ കൂടുതലായിരിക്കും ആനിവേഴ്‌സറി എഡിഷന്. മാനുവല്‍ മോഡലിന് 5.17 ലക്ഷം (എക്‌സ് ഷോറൂം ഡല്‍ഹി) രൂപയാണ് വില. ഓട്ടോമാറ്റിക് വകഭേദത്തിന് 5.75 ലക്ഷം ( എക്‌സ് ഷോറൂം ഡല്‍ഹി) രൂപയുമാണ് വില. പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തിയിരിക്കുന്നത്.

ഗണ്‍മെറ്റല്‍ ഗ്രേ വീല്‍ കവര്‍, ബ്ലാക്ക് മിറര്‍, ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, ഗ്ലോസി ബ്ലാക്ക് റൂഫ് റെയില്‍, ബൂട്ടിലെ ക്രോം സ്ട്രിപ്പ്, ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജിംഗ് എന്നിവ വാഹനത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. സാന്‍ട്രോ സ്‌പോര്‍ട്‌സിലുള്ള അതേ എന്‍ജിനാണ് ലിമിറ്റഡ് എഡിഷനിലും നല്‍കിയിട്ടുള്ളത്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആനിവേഴ്‌സറി എഡിഷന്‍ സാന്‍ട്രോയ്ക്കും കരുത്തേകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here