ആസാമിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ജോലി ഇല്ല

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്ന തീരുമാനവുമായി ആസാം മന്ത്രിസഭ. 2021 ജനുവരി 1 മുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.

ഇന്നലെ വൈകുന്നേരം നടത്തിയ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. ആസാം മുഖ്യമന്ത്രി സർബാനന്ദ സെണോവാൾ 2021 ജനുവരി 1 മുതൽ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവരെ സർക്കാർ ജോലിക്ക് പരിഗണിക്കില്ലെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേ സമയം ന്യൂലാൻഡ് പോളസിക്കും മന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭൂനിയമ പ്രകാരം ഭൂരഹിതരായ തദ്ദേശവാസികൾക്ക് കാർഷിക ആവശ്യങ്ങൾക്കായി ഒരു ഏക്കർ സ്ഥലവും ഭവന നിർമ്മാണത്തിനായി 720 സ്വകയർ ഫീറ്റ് സ്ഥലവുമാണ് നൽകുന്നത്.

ഭൂരഹിതരായവർക്ക് കാർഷിക ആവശ്യങ്ങൾക്കും ഭവന നിർമ്മാണത്തിനുമായി നൽകുന്ന ഭൂമി 15 വർഷത്തേക്ക് വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ബസ് നിരക്ക് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top