ബിഎസ്എൻഎൽ-എംടിഎൻഎൽ ലയനത്തിന് അംഗീകാരം

എസ്എൻഎൽ-എംടിഎൻഎൽ ലയനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ടെലികോം മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ബിഎസ്എൻഎൽ ജിവനക്കാർക്ക് സ്വയം വിരമിക്കൽ (വിആർഎസ്) നടപ്പാക്കാനും തീരുമാനമായി. ബിഎസ്എൻഎലിന് 4ജി സ്‌പെക്ട്രം അനുവദിക്കും.

ലയനം പൂർത്തിയായതിന് ശേഷം എംടിഎൻഎൽ ബിഎസ്എൻഎലിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തുന്നത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More