കള്ളപ്പണക്കേസ്; ഡികെ ശിവകുമാറിന് ജാമ്യം

കള്ളപ്പണക്കേസിൽ ഡികെ ശിവകുമാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കണം. കോടതി അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും കോടതി പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവകുമാറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സെപ്തംബർ മൂന്നിനാണ് ഡികെ ശിവകുമാർ അറസ്റ്റിലാകുന്നത്.

Read Also : അനധികൃത സ്വത്ത് സമ്പാദനം; ഡികെ ശിവകുമാറിന്റെ മകൾക്ക് സമൻസ്

ആദായനികുതി വകുപ്പിന്റെ നിർദേശത്തെ തുടർന്ന് 2018 സെപ്തംബറിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് ഡികെ ശിവകുമാറിനെതിരെ കേസെടുക്കുന്നത്. ഡിസംബറിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശിവകുമാറിന് സമൻസ് അയച്ചിരുന്നു. എന്നാൽ, ഇത് ചോദ്യം ചെയ്തുകൊണ്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി സമൻസ് തള്ളി.

ഗുജറാത്തിൽ നിന്നുള്ള 44 കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ച് സംരക്ഷിച്ചതിന് പിന്നാലെ ആയിരുന്നു ശിവകുമാറിനെതിരെയുള്ള ആദായനികുതി വകുപ്പിന്റെ നടപടി. കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച് പണം പിടിച്ചുവെന്നതാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top