കണ്ടെയ്‌നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ പൊലീസ് പിടിയില്‍

ഇംഗ്ലണ്ടിലെ എസെക്‌സ് നഗരത്തില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തുകയായിരുന്ന 39 മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രാദേശിക സമയം പുലര്‍ച്ചെ 1.40 നാണ് എസെക്‌സിടുത്തുള്ള ഗ്രേസിലെ വാട്ടര്‍ഗ്രേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ലോറിയില്‍ കടത്തുകയായിരുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കേസില്‍ ഇരുപത്തിയഞ്ചുകാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ബള്‍ഗേരിയയില്‍ നിന്ന ഹോളിഹെഡ് വഴി ശനിയാഴ്ചയാണ് വാഹനം എസെക്‌സ് നഗരത്തില്‍ എത്തിയത്. എസെക്‌സിലെ സംഭവം വേദനാജനകമാണെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് സൂപ്രണ്ട് ആന്‍ഡ്രൂ മാരണല്‍ അറിയിച്ചു.

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ പൊലീസിന്റെ സഹായം കൂടി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതക പരമ്പരകളില്‍ ഒന്നിന്റെ അന്വേഷണത്തിനാണ് ഇതോടെ തുടക്കമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top