വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വില്‍പ്പന; കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികള്‍ പിടിയില്‍

പൗഡിക്കോണം പാലത്തറ മടത്തുവിളാകത്ത് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തിയിരുന്ന നാലു പേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്‌കൂളിന് സമീപം വിഷ്ണു (19) അനന്തു (20)പള്ളിച്ചല്‍ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനില്‍ ഷാന്‍ (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികളാണ് ഇവര്‍. ഇവര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് സ്‌കൂള്‍, കോളേജുകളില്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്
കഞ്ചാവ് വില്‍ക്കുകയാണ് ഇവരുടെ രീതി. അപരിചിതര്‍ക്കൊ, വിശ്വാസമില്ലാത്തവര്‍ക്കൊ ഇവര്‍ കഞ്ചാവ് നല്‍കാറില്ലായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ഇരുന്നൂറു രൂപയ്ക്ക് വില്‍ക്കുന്ന 128 ഓളം കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്.
നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്ത സ്ഥലത്തേക്ക് മാറുകയാണ് ഇവരുടെ രീതി. പൊലീസ് പിടികൂടാതിരിക്കാനായി, ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ പല സ്ഥലങ്ങളിലായി ചെറിയ കാലയളവില്‍ വീട് വാടകക്കെടുത്താണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. ഡിസിപിമാരായ ആര്‍. ആദിത്യ മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം ബ്രാഞ്ച് ഏസി സന്തോഷ് എം എസ്, സ്‌പെഷ്യല്‍ ബ്രാഞ്ച്
ഏസി പ്രമോദ് കുമാര്‍, ശ്രീകാര്യം എസ്എച്ച്ഓ അഭിലാഷ് ഡേവിഡ്, എസ്‌ഐ സജികുമാര്‍ ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.