നിരന്തരം തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന നിലയിൽ ഷാനിമോൾക്ക് തുണയായത് സഹതാപ തരംഗം : എഎം ആരിഫ്

ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാനെ പരിഹസിച്ച് എഎം ആരിഫ്. നിരന്തരം തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന നിലയിൽ അരൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കു സഹതാപ തരംഗം വോട്ട് ആയി മാറിയെന്ന് എഎം ആരിഫ് പറഞ്ഞു.

മണ്ഡലത്തിൽ ബിജെപി വോട്ട് മറിച്ചുവെന്നും ആരിഫ് ആരോപിച്ചു. എസ്എൻഡിപി നിഷ്പക്ഷ നിലപാടാണ് ഇത്തവണ സ്വീകരിച്ചത്. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി എൽഡിഎഫിന് പരസ്യം പിന്തുണ നൽകിയിരുന്നുവെന്നും ആരിഫ് പറഞ്ഞു.

Read Also : 23 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു; അട്ടിമറി വിജയം നേടി കെയു ജനീഷ് കുമാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് എഎം ആരിഫ് ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ച് വിജയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോൾ അന്ന് എൽഡിഎഫിനെ പിന്തുണച്ചത് ആലപ്പുഴ മണ്ഡലം മാത്രമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top