Advertisement

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അൽപേഷ് താക്കൂറിന് ദയനീയ പരാജയം

October 24, 2019
Google News 0 minutes Read

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അൽപേഷ് താക്കൂറിന് ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ദയനീയ പരാജയം. കോൺഗ്രസ് സ്ഥാനാർത്ഥി രഘു ദേശായിയോടാണ് അൽപേഷ് പരാജയപ്പെട്ടത്.

കോൺഗ്രസ് നേതൃത്വം താക്കൂർ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് ഈ വർഷം ഏപ്രിലിൽ അൽപേഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 2017ലാണ് അൽപേഷ് താക്കൂർ കോൺഗ്രസിന്റെ ഭാഗമായത്. കോൺഗ്രസിൽ ഉറച്ചുനിന്ന് താക്കൂർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നാണ് അന്ന് അൽപേഷ് പറഞ്ഞത്. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ 15,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അൽപേഷ് പരാജയപ്പെടുത്തിയത്.

പതാൻ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ അൽപേഷ് താല്പര്യം അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി ഇത് പരിഗണിക്കാതെ മുൻ എംപി ജഗദീഷ് താക്കൂറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അൽപേഷ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here