Advertisement

കോന്നിയില്‍ ജനീഷ്‌കുമാറിന് അപ്രതീക്ഷിത വിജയം

October 24, 2019
Google News 0 minutes Read

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന് വിജയം. 9552 വോട്ടുകള്‍ക്കാണ് കെ യു ജനീഷ് കുമാര്‍ വിജയിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം 50122 വോട്ടുകളാണ് കെ യു ജനീഷ് കുമാര്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജാണ് രണ്ടാമതെത്തിയത്. 4057 വോട്ടുകളാണ് പി മോഹന്‍രാജ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 36783 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

23 വര്‍ഷം അടൂര്‍ പ്രകാശ് കാത്ത കോന്നിയെ മോഹന്‍രാജ് നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ അസ്ഥാനത്തായി. തിരാളികളുടെ വോട്ട് പോലും അനുകൂലമാക്കി മാറ്റുന്ന രാഷ്ട്രീയ തന്ത്രം കൊണ്ട് അടൂര്‍ പ്രകാശ് തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായ കലഹങ്ങള്‍ വോട്ടിലും പ്രതിഫലിച്ചു. കരുത്തുറ്റ സംഘടനാ സംവിധാനം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി അടൂര്‍ പ്രകാശിനു മുന്നില്‍ അടിയറവു പറയുന്ന ഇടതു മുന്നണിക്ക് കോന്നിയില്‍ ജയിച്ചു മുന്നേറാനാകുമെന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യമായി.

മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയില്‍ എത്തിയ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്ന ബിജെപിയുടെ വിശ്വാസത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here