‘പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി’; മാണി സി കാപ്പന്റെ മാസ് ഡയലോഗ് വീണ്ടും വൈറലാകുന്നു

കോന്നിയിൽ കെ യു ജനീഷ് കുമാർ അപ്രതീക്ഷിത വിജയമാണ് എൽഡിഎഫിന് നേടിക്കൊടുത്തത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. പാലായിൽ വിജയിച്ച മാണി സി കാപ്പന്റെ ഒരു മാസ് ഡയലോഗാണ് വീണ്ടും വൈറലായിരിക്കുന്നത്.

‘പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി’ എന്നായിരുന്നു മാണി സി കാപ്പന്റെ വാക്കുകൾ. കൂളിംഗ് ഗ്ലാസ് വച്ച് മാസ് ഡയലോഗ് പറഞ്ഞ് കൈയടി നേടിയ മാണി സി കാപ്പന്റെ വാക്കുകൾ കോന്നിയിലെ ഫലത്തിൽ കണ്ടു എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

23 വർഷം അടൂർ പ്രകാശ് കാത്ത കോന്നിയെ മോഹൻരാജ് നിലനിർത്തുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. സാമുദായിക വോട്ടുകൾക്ക് പ്രാധാന്യമുള്ള കോന്നിയുടെ വോട്ടിംഗ് സ്വഭാവം പരിഗണിച്ചാണ് ജനീഷ് കുമാറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ് കുമാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More