കൊച്ചി മേയർ സൗമിനി ജെയിൻ പരാജയമാണെന്ന് ഹൈബി ഈഡൻ

ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എറണാകുളത്തെ കോൺഗ്രസ് ക്യാമ്പിൽ പൊട്ടിത്തെറി. കൊച്ചി മേയർ സൗമിനി ജെയിൻ പരാജയമാണെന്ന് ഹൈബി ഈഡൻ എംപി തുറന്നടിച്ചു. മേയർ തൽസ്ഥാനത്ത് തുടരണമോയെന്ന് പാർട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പാർട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാർട്ടിക്ക് തിരിച്ചടിയായി. വോട്ടുകൾ ചോർന്നു. തിരുത്തൽ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കിൽ ജനം തിരുത്തിക്കും. ചോദ്യങ്ങൾക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളിൽ കെപിസിസി ഇടപെടണം.

Read Also: വിധി ബലാത്സംഗം പോലെയെന്ന് ഹൈബി ഈഡന്റെ ഭാര്യ; വിവാദമായപ്പോൾ ഖേദപ്രകടനം

യുഡിഎഫ് ശക്തി കേന്ദ്രത്തിൽ സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് കൊച്ചി മേയറെ രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങിയത് കോർപേറേഷന്റെ പിടിപ്പ്‌കേടാണെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. ഭരണമാറ്റത്തിന്റെ സൂചന നൽകിയാണ് ഹൈബി ഈഡൻ മേയർക്കെതിരെ രൂക്ഷമായി സംസാരിച്ചത്.

പൊതുജനത്തിന്റെ വികാരം മനസിലാക്കുന്നതിൽ നഗരസഭ സമ്പൂർണ പരാജയമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. മേയർക്കെതിരായ പടയൊരുക്കം എറണാകുളം കോൺഗ്രസ് ക്യാമ്പിൽ സജീവമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top