ടെലികോം കമ്പനികൾ കുടിശിക തുകയായ 92,000കോടി രൂപ സർക്കാറിലേക്ക് അടക്കണമെന്ന് സുപ്രിംകോടതി

കുടിശികയിനത്തിലുള്ള തൊണ്ണൂറ്റിരണ്ടായിരം കോടി രൂപ ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് അടയ്ക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം, ആറുമാസം സമയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. സമയപരിധി സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

2015ലെ ടെലികോം ട്രിബ്യൂണൽ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേറ്റർമാർ നിലവിൽ എജിആർ കണക്കാക്കുന്നത്. ഭാരതി എയർയെൽ ലൈസൻസ് ഫീസായി 21,682.13 കോടിയൂപയും, വോഡഫോൺ ഐഡിയ 19,823.71 കോടി രൂപയും റിലയൻസ് കമ്യൂണിക്കേഷൻസ് 16,546.47 കോടി രൂപയുമാണ് മുൻ കണക്കുകൾ പ്രകാരം അടയ്ക്കാനുള്ളത്. എന്നാൽ, പുതുക്കിയ എജിആർ അനുസരിച്ച് ഈ തുക ഗണ്യമായി ഉയരും. കോടതി ഉത്തരവിന് പിന്നാലെ വോഡാഫോൺ ഐഡിയയുടെയും എയർടെല്ലിന്റെയും ഓഹരിവില കുത്തനെ ഇടിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top