അഞ്ചിൽ മൂന്നിടങ്ങളിൽ മുന്നേറി യുഡിഎഫ്; നിലവിലെ ലീഡ് നില

വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ അഞ്ചിൽ മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ യുഡിഎഫ് മുന്നേറുമ്പോൾ, വട്ടിയൂർക്കാവ്, അരൂർ എന്നിവിടങ്ങളിൽ എൽഡിഎഫ് ആണ് മുന്നേറുന്നത്.

നേരത്തെ പോസ്റ്റൽ വോട്ടുകൾ എണ്ണിതീർന്നപ്പോൾ എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി സിജി രാജഗോപാൽ മുന്നിട്ട് നിന്നുവെങ്കിലും നിലവിൽ 410 വോട്ടുകൾക്ക് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫിന്റെ ടിജെ വിനോദാണ്.

അതേസമയം, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീന്റെ ലീഡ് ആയിരം കടന്നു.

നിലവിലെ ലീഡ് നില

വട്ടിയൂർക്കാവ്-വികെ പ്രശാന്ത്-എൽഡിഎഫ്-173
കോന്നി-പി മോഹൻരാജ്-യുഡിഎഫ്-440
അരൂർ-മനു സി പുളിക്കൽ-എൽഡിഎഫ്-95
എറണാകുളം-ടിജെ വിനോദ്-യുഡിഎഫ്-140
മഞ്ചേശ്വരം-എംസി ഖമറുദ്ദീൻ-യുഡിഎഫ്-187

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top