‘സിപിഐഎം ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ’ : കെ മുരളീധരൻ

വട്ടിയൂർക്കാവിൽ സിപിഐഎം വിജയിച്ചത് ആർഎസ്എസ് പിന്തുണയോടെയെന്ന് കെ മുരളീധരൻ. ആർഎസ്എസ് പ്രകോപനം ഉണ്ടായത് എൻഎസ്എസ് നിലപാട് കാരണമെന്നും എൻഎസ്എസിന്റേത് മതേതര നിലപാട് ആണെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഐഎം ജാതി പറഞ്ഞ് വോട്ട് നേടിയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കുന്നുവെന്നും എംഎൽഎമാർ എംപിമാരായതിൽ ജനങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

തങ്ങളുടെ ഭാഗത്തും പിഴവുകളുണ്ടായെന്നും മുരളീധരൻ തുറന്ന് സമ്മതിച്ചു. സംഘടനയിൽ അഴിച്ചുപണി വേണമെന്നും നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ വേണമെന്നും മുരളീധരൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top