കോട്ടയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചു: മൂന്ന് മരണം

കോട്ടയത്ത് ദേശീയപാത 183ൽ അപകടം.  കുമളി റോഡിൽ  ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.

 

ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണം.

 

കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽശ്രീധരൻ പിള്ള, ബൈക്ക് യാത്രികരായവെംബ്ലി സ്വദേശി പെരുമണ്ണിൽ ഷാജി (48), മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളുടെ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top