താരങ്ങൾക്കൊപ്പം ടിക്‌ടോക്ക് വീഡിയോ; വൈറലായി മാമാങ്കം നായിക

മാമാങ്കം എന്ന മമ്മൂട്ടിച്ചിത്രത്തിലെ നായികയാണ് പ്രാചി ടെഹ്‌ലാൻ. ദേശീയ ബാസ്കറ്റ് ബോൾ താരമായ പ്രാചി മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റമാണ് മാമാങ്കത്തിലൂടെ നടത്തിയത്. ഇപ്പോഴിതാ താരത്തിൻ്റെ ടിക്‌ടോക്ക് വീഡിയോകൾ വൈറലാവുകയാണ്. മാമാങ്കത്തിന്റെ സെറ്റിൽ വച്ച് സഹതാരങ്ങള്‍ക്കൊപ്പമുള്ള ടിക്‌ടോക്ക് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പ്രാചി തന്നെയാണ് വീഡിയോകൾ പുറത്തുവിട്ടത്.

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ പ്രാചിക്കൊപ്പം ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, അനു സിതാര, കനിഹ, ഇനിയ, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ ഉൾപ്പെടെ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറങ്ങുന്നുണ്ട്. നവംബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

എം പദ്മകുമാറാണ് ചിത്രത്തിൻ്റെ സംവിധാനം. കേരളത്തിൽ ജീവിച്ചിരുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ. വി.എഫ്. എക്‌സ് എം. കമല കണ്ണൻ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More