മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ മഹാരാഷ്ട്ര- ഗോവ- കർണാടക തീരം ,വടക്ക്- കിഴക്ക് അറബിക്കടൽ, ഇതിനോട് ചേർന്നുള്ള തെക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് മുന്നറിയിപ്പുള്ളത്.

ഒക്ടോബർ 29 വരെ മധ്യ- കിഴക്ക് അറബിക്കടൽ ,ഒക്ടോബർ 28 മുതൽ 31 വരെ മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. മേൽപറഞ്ഞ കാലയളവിൽ കടലിൽ പോകരുത്.

മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കാൻ വേണ്ട നടപടിയെടുക്കാൻ
ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പൊലീസിനും നിർദേശം നൽകി.

കേരളതീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ രാത്രി 11 :30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് 10 കീമി അകലത്തിൽ 3 മീറ്റർ മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top