കൊല്ലത്ത് നാല് വയസുകാരിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ

കൊല്ലത്ത് നാല് വയസുകാരി പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ സ്വദേശി ഹാരിസ് എബ്രാഹാമിനെ പൊലീസ് പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഓണാവധിക്ക് ബന്ധുകൂടിയായ ഹാരിസിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ചൽ സി ഐ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top